Skip to main content

ആവോലി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

ആവോലി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി 'മഴവിൽ' ഭിന്നശേഷി കലോത്സവം  സംഘഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോജി ജോസ് കുറുപ്പുമഠം കലോത്സവം ഉദ്ഘാടനം ചെയ്തു. 

പരിപാടിയുടെ ഭാഗമായി വിവിധ കല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിച്ചു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫെമിന അഷറഫ് അധ്യക്ഷയായി.  ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീറ മജീദ്, ബിന്ദു ജോർജ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൗമ്യ റോബിൻസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി രമേശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date