കുടുംബശ്രീ ദേശീയ സരസ് മേള മെഡിക്കല്‍ കമ്മിറ്റി ഉപസമിതി ചേര്‍ന്നു
ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ മെഡിക്കല്‍ കമ്മിറ്റി ഉപസമിതിയുടെ യോഗം തിരൂര്‍ റസ്റ്റ് ഹൗസില്‍ കുറുക്കോളി മൊയ്തീന് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സരസ് മേളയില്‍ പാലിക്കേണ്ട ആരോഗ്യ പ്രോട്ടോകോളനുസരിച്ച് വൈദ്യ സഹായം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആവശ്യമായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ജീവനക്കാരുടെയും സേവനങ്ങള്‍ ലഭ്യമാക്കം. ആവശ്യമായ മരുന്നുകള്‍, ആംബുലന്‍സുകള്‍ എന്നിവ ഉറപ്പാക്കും. ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കുന്നതിനും, അടിയന്തര വൈദ്യ സഹായം എത്തിക്കുന്നതിനും വേങ്ങര സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഷാജി അറക്കലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷമീന സലീം വാഴക്കല്‍, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. അനുരാഗി, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് ദേവദാസ്, ഒതുക്കുങ്ങല്‍ എഫ് എച്ച് സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നഷീദ, സി.ഡി.എസ് അക്കൗണ്ടന്റ് മുഹമ്മദ് ഫയാസ് എന്‍.പി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി. റെനീഷ,് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്രാകേഷ് സി ആര്, വിവിധ എഫ് എച്ച് സി കളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റ്മാര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ ആര് പി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments