ജില്ലാതല ശിശുദിനാഘോഷം ഇന്ന് ചെറുതോണിയില്‍
കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും ഉയര്‍ത്തിപ്പിടിച്ച് ഇടുക്കി ജില്ലാ ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷം നവംബര്‍ 14ന് ചെറുതോണിയില്‍ നടക്കും.
ശനിയാഴ്ച രാവിലെ 9ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ ഫ്ലാഗ് ഓഫ് ചെയ്യും. റാലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് ഒന്നാം സമ്മാനമായി വാഴത്തോപ്പ് ഗവ. ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപിക കുമാരി ടീച്ചറുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
ചെറുതോണി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന റാലി അടിമാലി ജംഗ്ഷനിലെ വ്യാപാരി ഹാളില്‍ സമാപിക്കും. തുടര്‍ന്ന് ഇവിടെ കുട്ടികളുടെ പൊതുസമ്മേളനം നടക്കും. കുട്ടികളുടെ പ്രധാനമന്ത്രി അലിവിയ ഷിബു (എല്‍.പി.എസ്. കാല്‍വരി മൗണ്ട്) സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് ക്രിസ്റ്റീന ജിന്‍സ് (സെന്റ് ജെറോം യു.പി.എസ്. വെള്ളിയാംകുടി) അധ്യക്ഷത വഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി ശിശുദിന സന്ദേശം നല്‍കും.
വര്‍ണ്ണോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന് നിര്‍വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജി കണ്ണന്, ബിജു നിള, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. നൗഷാദ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, ട്രഷറര്‍ പി. രവി,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
- Log in to post comments