അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ചേർത്തല മായിത്തറയിൽ പട്ടികജാതി വികസന വകുപ്പ് മുഖേന ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പെൺകുട്ടികൾക്കായുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗ/ ഒബിസി /മറ്റർഹ/ജനറൽ വിഭാഗം ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുന്ന പോസ്റ്റ് മെട്രിക് വകുപ്പിന്റെ പരിശീലന കോഴ്സുകൾക്ക് പഠിക്കുന്നവരോ ആയ പിജി /പ്രൊഫഷണൽ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും /ഡിഗ്രി /ഡിപ്ലോമ /സമാന കോഴ്സുകൾ / + 2 വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. നിശ്ചിത മാത്യകയിലുള്ള അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ മേലൊപ്പ് വെച്ച്) ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, പഠിക്കുന്ന സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെങ്കിൽ ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രവും സഹിതം നവംബർ 30-ന് മുൻപായി കഞ്ഞിക്കുഴി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ആലപ്പുഴ മിനിസിവിൽ സ്റ്റേഷൻ, ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കണം. ഫോൺ : 0477 2252548, 8547630048.
- Log in to post comments