Skip to main content

കൊല്ലം ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം : സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കൊല്ലം ചടയമംഗലം കുരിയോട് 13 കാരനെ രണ്ടാനച്ഛന്‍ ക്രൂരമായി  മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യ ലഹരിയിലായിരുന്ന രണ്ടാനച്ഛന്‍ രാജേഷ് അതിക്രമം കാണിച്ചുവെന്നാണ് വാര്‍ത്ത. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ് പി,  ചടയമംഗലം എസ് എച്ച് ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം തേടി
 
 

date