Skip to main content

 നാഷണല്‍ ആയുഷ് മിഷനില്‍ യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

  നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റിന്റെ കീഴിലുള്ള വിവിധ ആയുഷ് സ്ഥാപനങ്ങളില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   യോഗ്യത: ബി എന്‍ വൈ എസ്, ബി എ എം എസ്, എം.എസ്സി (യോഗ), എം.ഫില്‍ (യോഗ), അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല/ഗവണ്‍മെന്റ് വകുപ്പ്/യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്   എന്നിവയില്‍ നിന്നുള്ള യോഗയിലെ (ഒരു വര്‍ഷം) അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.   കൂടാതെ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍   നല്‍കുന്ന കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്, സ്‌കോ കേരള   നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് യോഗ, അല്ലെങ്കില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി: 2026 നവംബര്‍ 12ന് 50 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ https://careers.nam.kerala.gov.in മുഖേന നവംബര്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2082261.
 

 

date