Skip to main content

 പി എസ് സി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  

കേരള പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) ആംഡ് പോലീസ് സ്റ്റേഷന്‍ ബറ്റാലിയന്‍ (പത്തനംതിട്ട, ഇടുക്കി) (നേരിട്ടുള്ള നിയമനം) ( കാറ്റഗറി നം. 563/2025),   സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം)   (കാറ്റഗറി നമ്പര്‍ 790/2025)   തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  നവംബര്‍ 17, 18, 19, 20, 23, 24, 26, 27, 30   തീയതികളില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍   രണ്ട് സെന്ററുകളിലായി രാവിലെ 5.30  മുതല്‍ നടത്തും.   കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി  ഹാജരാകണം.   രണ്ട് തസ്തികയിലുമായി രണ്ട് അഡ്മിഷന്‍ ടിക്കറ്റുകള്‍ ലഭിക്കുന്നവര്‍ രണ്ട് കാറ്റഗറിയിലുമുള്ള കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കണം.   കായിക ക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്നേദിവസം തന്നെ കൊല്ലം ജില്ലാ/മേഖലാ പി എസ് സി ഓഫീസുകളില്‍   നടത്തും.
(പി.ആര്‍.കെ നമ്പര്‍ 3255/2026)
   

date