Post Category
ഓപ്പറേഷന് പൈതല്‍: ചെറുമത്സ്യബന്ധനത്തിനെതിരെ പരിശോധന കര്‍ശനമാക്കി
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷന് പൈതലിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ശക്തമാക്കി. ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും ഹാര്ബറുകളിലുമാണ് പരിശോധന നടത്തിയത്.
ചെറുമത്സ്യബന്ധനം നടത്തിയതിന് ജില്ലയില്‍ ഇതുവരെ 1.60 ലക്ഷം രൂപ പിഴ ഈടാക്കി. മത്സ്യസമ്പത്തിന്റെ സംരക്ഷണവും മത്സ്യലഭ്യത വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടാണ് പരിശോധന. ചെറുമത്സ്യബന്ധനവും അവയുടെ വിപണനവും തടയുന്നതിനായി പരിശോധനയും നിരീക്ഷണവും തുടരും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0497-2732487 എന്ന നമ്പറില്‍ കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ അറിയിക്കാം. നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം അധികൃതര്‍ അഭ്യര്‍ഥിച്ചു.
date
- Log in to post comments