Skip to main content
മട്ടന്നൂർ ഉപജില്ലാ കലോത്സവം സമാപിച്ചു 

മട്ടന്നൂർ ഉപജില്ലാ കലോത്സവം സമാപിച്ചു 

 

മട്ടന്നൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിശിഷ്ടാതിഥിയായി.

കുട്ടികളിലെ ബുദ്ധിശക്തിക്കൊപ്പം കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള വേദിയാണ് കലോത്സവമെന്ന് മന്ത്രി  പറഞ്ഞു. ഈ വേദിയെ ലക്ഷ്യബോധത്തോടെയും ഉത്തരവാദിത്തത്തോടെയും അധ്യാപകരും നാട്ടുകാരും ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ എടയന്നൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. സതീശൻ, മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ബാബു , പി.ടി.എ പ്രസിഡന്റ് കെ.പ്രശാന്തൻ , എടയന്നൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എം. എം.ജി. ഗീത , പി.ടി.എ വൈസ് പ്രസിഡന്റ് സി.സലീം , മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വി.വി.ദീപ്തി, വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date