Skip to main content
ശിശുദിനത്തിൽ ഇടവേലി സ്കൂളിന് വികസന സമ്മാനം; അഡീഷണൽ ക്ലാസ് റൂം കെട്ടിടം മന്ത്രി ഉദ്ഘാടനം  ചെയ്തു 

ശിശുദിനത്തിൽ ഇടവേലി സ്കൂളിന് വികസന സമ്മാനം; അഡീഷണൽ ക്ലാസ് റൂം കെട്ടിടം മന്ത്രി ഉദ്ഘാടനം  ചെയ്തു 

ശിശുദിനത്തിൽ വികസനത്തിന്റെ പുതിയ അധ്യായം തുറന്ന് ജി.എൽ.പി സ്കൂൾ ഇടവേലി. എസ്.എസ്.കെ ഫണ്ടിൽ (2024-25) നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പ്രീപ്രൈമറി അഡീഷണൽ ക്ലാസ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.

ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ അനുമോദിക്കുന്ന വിജയോത്സവവും സംഘടിപ്പിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ശോഭ ചടങ്ങിൽ അധ്യക്ഷനായി. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ എം സി ഹാഷിം പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി എ ഇ ഒ ലിന്റു കുര്യൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ടി വി ഷാജി, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിമ്മി അന്തിനാട്ട്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ നവ്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

date