Post Category
മാങ്ങാട്ടിടത്ത് ഭക്ഷ്യമേളയും ബാലപഞ്ചായത്തും സംഘടിപ്പിച്ചു
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭാ കുട്ടികള്‍ക്കായി ഭക്ഷ്യമേളയും ബാലപഞ്ചായത്തും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ കെ വിപിന്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അനുശ്രീ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ എന്‍ ഗോപി മാസ്റ്റര്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീയുക്ത, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്സണ്‍ ഒ സില്‍വി ബാലസഭ ഉപസമിതി കണ്‍വീനര്‍ രജിന എന്നിവര്‍ സംസാരിച്ചു.
ഭക്ഷ്യമേളയുടെ ഭാഗമായി വിവിധ ബാലസഭകളില്‍ നിന്നുള്ള കുട്ടികള്‍ വ്യത്യസ്ത തരം പായസങ്ങള്‍, പലഹാരങ്ങള്‍, തോരന്‍, നാടന്‍ വിഭവങ്ങള്‍ തുടങ്ങിയവ ഒരുക്കിയിരുന്നു.
date
- Log in to post comments