Post Category
മെഡിക്കൽ ഓഫീസർ ഒഴിവ്
കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർഥികൾക്ക് (ഇ.ഡബ്ല്യു.എസ്.) സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (കൌമാരഭൃത്യം) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ആയുർവേദ വിഭാഗത്തിൽ കൌമാരഭൃത്യം വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 01/01/2026 ന് 22 നും 46 നും മധ്യേ. ഉദ്യോഗാർഥികൾ നവംബർ 23 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
പി.എൻ.എക്‌സ്. 4800/2026
date
- Log in to post comments