Skip to main content

അക്ഷയദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

           കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതയ്ക്കും ഇ-ഗവേണൻസ് മുന്നേറ്റങ്ങൾക്കും വഴിതുറന്ന ജനകീയ സംരംഭമായ അക്ഷയ പദ്ധതി അഭിമാനകരമായ 25-ാം വാർഷികത്തിലേക്ക് പ്രവേശിക്കുന്നു. ഈ വർഷത്തെ അക്ഷയ ദിന വാർഷിക ആഘോഷ പരിപാടികൾ നവംബർ 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ  ഉദ്ഘാടനം ചെയ്യും. അക്ഷയയുടെ 25-ാം വാർഷിക ലോഗോ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. അക്ഷയയുടെ വെബ് പോർട്ടൽ ലോഞ്ചിംഗും 25-ാം വാർഷിക വീഡിയോ പ്രകാശനവും വ്യവസായ, വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഭാവി സാങ്കേതിക വിദ്യാ വകുപ്പ് മന്ത്രി കുഞ്ഞാലികുട്ടി നിർവഹിക്കും.

പി.എൻ.എക്‌സ്. 4814/2026

date