Post Category
കായികോപകരണങ്ങള്‍ വിതരണം ചെയ്തു
സ്കൂള്‍ വിദ്യാര്‍ഥികളില്‍ കായികാഭിരുചി വളര്‍ത്തുന്നതിനു ലക്ഷ്യമിടുന്ന ഗോള്‍ എന്ന പദ്ധതിപ്രകാരം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ കായികോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ് ഗുരുക്കള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. സന്തോഷ്, ഷിബു ജെയിംസ്, കെ.ആര്. ഷാജി, ഡോ. ജോബോ കോര തോമസ്, സെക്രട്ടറി നോബി എം. ജോസഫ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments