നിര്‍മലം പുതുയുഗ ശുചിത്വ കേരളം: കല്യാശേരിയില്‍ മണ്ഡലംതല ഏകോപന സമിതി രൂപീകരിച്ചു
നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി കല്യാശേരി മണ്ഡലംതല ഏകോപന സമിതി രൂപീകരിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം എം. വിജിന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ബബിത കുമാരി അധ്യക്ഷനായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കി മാലിന്യ പരിപാലനം കാര്യക്ഷമമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പയിന് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് എം. വിജിന് എം.എല്‍.എ പറഞ്ഞു.
അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപന് തെക്കേ കാട്ടില്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷന് ആര്.പി. മെറ്റല്‍ഡ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹന്‍, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഗീത, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി. രാധാകൃഷ്ണന്, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. അമ്പു, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരന്, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനന്, കല്യാശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രദീപന് മാസ്റ്റര്‍, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അംഗം ടി.വി. മോഹനന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വി. പവിത്രന്, എം.വി. ഷിമ, പി.വി. ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments