കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു; മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാർ*
*
നാലു ദിവസം നീണ്ടുനിന്ന കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എറിയാട് ഗവൺമെന്റ് കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ സമാപനം കുറിച്ചു. 967 പോയിന്റുകൾ നേടി മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഓവറോൾ കിരീടം സ്വന്തമാക്കി. 699 പോയിന്റുകളോടെ ആതിഥേയരായ എറിയാട് ജി.കെ.വി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും, 560 പോയിന്റുകളോടെ കൊടുങ്ങല്ലൂർ പി.ബി.എം. ജി.എച്ച്.എസ്.എസ്. (ബോയ്സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സർക്കാർ സ്കൂൾ വിഭാഗത്തിൽ 699 പോയിന്റുകളോടെ ആതിഥേയരായ എറിയാട് ജി.കെ.വി.എച്ച്.എസ്.എസ്. ഒന്നാമതെത്തിയപ്പോൾ കൊടുങ്ങല്ലൂർ പി.ബി.എം. എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം നേടി.
അറബിക് കലോത്സവത്തിൽ 200 പോയിന്റോടെ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഒന്നാം സ്ഥാനത്തും, 145 പോയിന്റോടെ കരൂപടന്ന ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനത്തുമെത്തി. സംസ്കൃത കലോത്സവത്തിൽ 166 പോയിന്റുകൾ നേടി മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, 144 പോയിന്റോടെ കൊടുങ്ങല്ലൂർ പി.ബി.എം. ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- Log in to post comments