Skip to main content
വനിതാ കമ്മീഷന്‍ സിറ്റിംഗ് ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷന്‍ സിറ്റിംഗ് ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ ഒന്‍പത് കേസുകള്‍ തീര്‍പ്പാക്കി. ആകെ 55 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകളുടെ റിപ്പോര്‍ട്ട് തേടി.ഒരു കേസ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്കും ഒരു കേസില്‍ ജാഗ്രത സമിതിയോട് റിപ്പോര്‍ട്ട് തേടി. അടുത്ത സിറ്റിങ്ങില്‍ 40 പരാതികള്‍ പരിഗണിക്കും. അഡ്വ. കെ. പി ഷിമ്മി,കൗണ്‍സിലര്‍ അശ്വതി രമേശന്‍,അഡ്വ ചിത്തിര ശശിധരന്‍,വുമണ്‍ സെല്‍ അംഗം വി സൗമ്യ,കണ്ണൂര്‍ ടൗണ്‍ എ എസ് ഐ ഒ വി പ്രീത എന്നിവര്‍ പങ്കെടുത്തു.

date