ദേശീയ സരസ് മേള: ലോഗോ പ്രകാശനം ചെയ്തു
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വേങ്ങര കൂരിയാട്ട് സംഘടിപ്പിക്കുന്ന പതിനാലാമത് ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് കൈമാറിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, പി.ആർ.ഒ ബി. സേതുരാജ്, പ്രോഗ്രാം ഓഫീസർ ലിഷ മോഹൻ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 22 മുതൽ 31 വരെയാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ 25-ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ മേളയിൽ പങ്കെടുക്കും. ഗ്രാമീണ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്കും സംരംഭക മികവിനും വിപണനാവസരങ്ങൾ ഒരുക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം.
- Log in to post comments