Skip to main content

അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണൽ ഡൈവിങ് മേഖലയിൽ തൊഴിൽ സാധ്യതകൾ തേടുന്നവർക്കായി അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ പാഡി (PADI- Professional Association of Diving Instructors) സർട്ടിഫൈഡ് ഡൈവ് മാസ്റ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൈവിങ് മേഖലയിൽ പ്രൊഫഷണൽ നൈപുണ്യം വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കേഷൻ നേടുന്നതിനും കോഴ്സ് അവസരമൊരുക്കും. 960 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിലേക്ക് എല്ലാവർക്കും അപേക്ഷിക്കാം. ആലപ്പുഴ ചെറിയ കലവൂരിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം നൽകുന്നത്. താല്പര്യമുള്ളവർക്ക് https://forms.gle/5L23fpBp8K8HCUDE7 വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495999667, 9895967998.

date