Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്: രജിസ്ട്രേഷൻ ക്യാമ്പ് 21-ന്

കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും നാഷണൽ ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനും ചേർന്ന് പട്ടികജാതി വിഭാഗക്കാർക്കായി കളമശ്ശേരി സിപെറ്റ് സെന്ററിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് നടത്തുന്നു. 'ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ സ്പെഷ്യലിസ്റ്റ്' കോഴ്‌സിലേക്കാണ് പ്രവേശനം.
18-നും 45-നും മധ്യേ പ്രായമുള്ള പ്ലസ് ടു, ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലയളവിൽ സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. താല്പര്യമുള്ളവർക്കായി നവംബർ 21-ന് രാവിലെ 11-ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ വ്യവസായ കേന്ദ്രത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9048086063.

date