Skip to main content

എംഎല്‍എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 28ന് 

അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'മഴവില്ലി'ന്റെ ഭാഗമായി എംഎല്‍എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ നവംബര്‍ 28ന് പള്ളിക്കുന്ന് കിയോ ടര്‍ഫില്‍ നടക്കും. അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, വളപട്ടണം, അഴീക്കോട്, നാറാത്ത്, ചിറക്കല്‍, കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി സോണലുകള്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ തമ്മിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രാഥമിക മത്സരങ്ങള്‍ നവംബര്‍ 21നകം പൂര്‍ത്തിയാക്കണം. ഈ വര്‍ഷം പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കൗണ്‍സലിങ് ക്ലാസുകളും സി.എം.കിഡ്‌സ് പരിശീലകര്‍ക്കുള്ള പരിശീലന ക്ലാസുകളും ജനുവരിയില്‍ നടത്താനും തീരുമാനിച്ചു. എം.എല്‍.എ ഓഫീസില്‍ ചേര്‍ന്ന യോഗം കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സനില അധ്യക്ഷയായി.

date