Skip to main content

ജില്ലാതല അറിയിപ്പുകള്‍

പട്ടയക്കേസുകളുടെ വിചാരണ മാറ്റിവച്ചു

തലശ്ശേരി/ഇരിട്ടി (ദേവസ്വം) ലാന്‍ഡ് ട്രിബ്യൂണലില്‍ നവംബര്‍ 18-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടയക്കേസുകളുടെ വിചാരണ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ലാബ് ടെക്നീഷ്യന്‍ നിയമനം

മാങ്ങാട്ടുപറമ്പ് ഇ.കെ.എന്‍.എം. ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍, ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത പി.എസ്.സി അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി. പ്രായപരിധി 40 വയസ്സ്.  ജോലി സമയം എട്ടു മണിക്കൂര്‍- മൂന്ന് ഷിഫ്റ്റ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ തെളിയിക്കുന്ന ഏതെങ്കിലും രേഖകള്‍, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം നവംബര്‍ 24 രാവിലെ 10 മണിക്ക് മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റ്ര്‍വ്യൂ. ഫോണ്‍:  0497 2784650.

കെല്‍ട്രോണ്‍ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കേരള സര്‍ക്കാര്‍ അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പിജിഡിസിഎ, ഡിസിഎ കോഴ്സുകളിലെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460-2205474/ 9847915099.

പി.എസ്.സി അഭിമുഖം

ജില്ലയിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (കാറ്റഗറി നം: 627/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖപരീക്ഷയുടെ അവസാനഘട്ടം നവംബര്‍ 27 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടത്തുന്നു. അഭിമുഖപരീക്ഷയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, ഫോണ്‍ സന്ദേശം എന്നിവ  നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് മറ്റെല്ലാ അസ്സല്‍ രേഖകളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

വിമുക്തഭട സംഗമം

വിമുക്തഭടന്മാരുടെ സംഗമമായ 'മലബാര്‍ വീരസംഗമം-2026' ഇഎസ്എം റാലി/ഔട്ട് റീച്ച് പ്രോഗ്രാം നവംബര്‍ 28 ന് ഡി.എസ്.സി സെന്ററില്‍ നടക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  സായുധ സേനാ സേവനവുമായി ബന്ധപ്പെട്ട രേഖകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തുടങ്ങിയ രേഖകള്‍ കയ്യില്‍ കരുതണം. വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും റെക്കോര്‍ഡ് ഓഫീസ്, ഇ.സി.എച്ച്.എസ്, പിസിഡിഎ, ബാങ്ക്, ഇസെഡ്.എസ്.ബി, സി.എസ്.ഡി എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പെന്‍ഷന്‍, സര്‍വ്വീസ് സംബന്ധമായ പരാതികള്‍/നിവേദനങ്ങള്‍ എന്നിവ പ്രോഗ്രാമില്‍ നേരിട്ട് സമര്‍പ്പിക്കാം. ഫോണ്‍: 9503702499, 6005195093.

കെയര്‍ടേക്കറെ ആവശ്യമുണ്ട് 
 
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ കതിരൂര്‍  കുണ്ടുചിറയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോജന പകല്‍ വിശ്രമ കേന്ദ്രത്തില്‍ ഒരു കെയര്‍ടേക്കറെ ആവശ്യമുണ്ട്. പ്രായ പരിധി 18നും 40നും ഇടയില്‍. പത്താം ക്ലാസ്  യോഗ്യതയുള്ള, വയോജന പരിപാലനത്തില്‍ സേവന തല്പരരായ വനിതകള്‍ക്ക് അപേക്ഷിക്കാം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നവംബര്‍ 25 പകല്‍ 10.30 ന് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ (താഴെ ചമ്പാട്) ഹാജരാകണം. ഫോണ്‍: 9497605275.

കൂടികാഴ്ച റദ്ദ് ചെയ്തു

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒഴിവുള്ള സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നവംബര്‍ 21 ന് നടത്താന്‍ തീരുമാനിച്ച കൂടികാഴ്ച്ച ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്തതു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

വൈദ്യുതി മുടക്കം

ആയിപ്പുഴ മരമില്ല്, ആയിപ്പുഴ ജംഗ്ഷന്‍,ആയിപ്പുഴ ഐഡിയ ടവര്‍, കൂരാരി, കൂരാരി അംഗന്‍വാടി, കുഞ്ഞാലി പള്ളി, പാലമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ മൂന്ന് വരെയും കുന്നോത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 വരെയും വരുവക്കുണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 3.30 വരെയും വൈദ്യുതി മുടങ്ങും.

date