Skip to main content

മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാൽ കണ്ടേക്കാവുന്ന  ലക്ഷണങ്ങൾ 

 

* ​പ്രധാന ലക്ഷണങ്ങൾ: പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ.

* ​ഗുരുതര ലക്ഷണങ്ങൾ: കഫത്തിൽ രക്തം കാണപ്പെടുക, ശ്വാസകോശ സംബന്ധമായ മറ്റ് ഗുരുതര അണുബാധകൾ.

​പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്. ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിച്ച് വൈദ്യസഹായം തേടേണ്ടതാണ്. ആശുപത്രികളിൽ എത്തുന്ന രോഗികളും പൊതുജനങ്ങളും മാസ്ക് ധരിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

​ പ്രധാന പ്രതിരോധ മുൻകരുതലുകൾ 

* ​രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായും മൃഗങ്ങളുമായും നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക. ചത്ത പക്ഷികളെ കൈകൊണ്ട് സ്പർശിക്കരുത്.

* ​പക്ഷികളുടെ സ്രവങ്ങളോ കാഷ്ഠമോ പതിച്ച പ്രതലങ്ങളിൽ സ്പർശിക്കേണ്ടിവന്നാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.

* ​പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള മാംസം, മുട്ട എന്നിവയുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക.

* ​നിയന്ത്രണമില്ലാത്ത പ്രദേശങ്ങളിൽ പോലും മാംസവും മുട്ടയും നന്നായി വേവിച്ചോ പാകം ചെയ്തോ മാത്രം ഉപയോഗിക്കുക; പാതി വേവിച്ചവ പൂർണ്ണമായി ഒഴിവാക്കുക.

* ​പച്ചമാംസവും പാകം ചെയ്ത ഭക്ഷണവും കൈകാര്യം ചെയ്യാൻ ഒരേ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുക.

* ​രോഗബാധിത പക്ഷികളുടെ വിസർജ്യങ്ങളും മാലിന്യങ്ങളും ജലാശയങ്ങളിൽ നിക്ഷേപിക്കാതെ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായി സംസ്കരിക്കുക.
 

date