Skip to main content

കളക്ടറേറ്റിൽ ഇനി അടിയന്തര ജീവൻ രക്ഷാ സംവിധാനം: എൽ.ഇ.ഡി. മെഷീൻ വിതരണം ചെയ്തു

 

ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആസ്റ്റർ മിംസ് കോഴിക്കോട് എമർജൻസി വിഭാഗത്തിന്റെയും നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എ.ഇ.ഡി.) മെഷീൻ കൈമാറലും ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്.) പരിശീലനവും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു. ചടങ്ങിൽ വച്ച് ആസ്റ്റർ മിംസ് അംഗങ്ങൾ സിവിൽ സ്റ്റേഷനിലേക്കുള്ള എ.ഇ.ഡി. മെഷീൻ കളക്ടർക്ക് കൈമാറി.

പരിപാടിയുടെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ജീവൻരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും എ. ഇ.ഡി. മെഷീന്റെ ഉപയോഗത്തെക്കുറിച്ചും ഡോകടർമാരായ പി.ടി. ആഷിഖ്, എം.പി. മുനീർ എന്നിവർ ക്ലാസ്സെടുത്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എ.ഡി.എം. കെ.ഷെറീന, ആസ്റ്റർ മിംസ് സി.ഇ.ഒ. ഡോ. ഗോപിനാഥ് മാംപള്ളിക്കം, പി. അശ്വതി, കലക്ട്രേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date