Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സെൻസസ് 2027 ന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് ജില്ലാ സെൻസസ് ഓഫീസിലേക്ക് ഏഴ് സീറ്റർ വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവ കാലാവധിയുള്ളതായിരിക്കണം.
ക്വട്ടേഷനുകൾ നവംബർ 27 ന് വൈകിട്ട് മൂന്നിന് മുമ്പായി ജില്ലാ സെൻസസ് ഓഫീസ്, ഇലക്ഷൻ വിഭാഗം, കളക്ടറേറ്റ്, കോഴിക്കോട്– 673020 എന്ന വിലാസത്തിൽ ലഭിക്കണം. ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മാതൃകാ ഫോമുകൾക്കുമായി കളക്ടറേറ്റിലെ ജില്ലാ സെൻസസ് ഓഫീസുമായി പ്രവൃത്തി സമയങ്ങളിൽ നേരിട്ടോ censuskkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
date
- Log in to post comments