Skip to main content

മോൾഡ് നിർമാണത്തിനും മെഷീനിങ്ങിനും സൗകര്യം

വ്യവസായ വകുപ്പിന്റെ കീഴിൽ ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ നഗറിൽ പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സർവീസ് സെന്ററിലെ ടൂൾ റൂം ഡിവിഷനിൽ സ്ഥാപിച്ചിട്ടുള്ള മെഷീനറികൾ ഉപയോഗപ്പെടുത്തുന്നതിനായി സംരംഭകരെ ക്ഷണിക്കുന്നു. സിഎൻസി മില്ലിംഗ് മെഷീൻ, സർഫസ് ഗ്രൈൻഡർ, പ്ലെയിനർ, റേഡിയൽ ഡ്രില്ലിങ് മെഷീൻ, വിവിധ ലേത്തുകൾ ഉൾപ്പെടെയുള്ള മെഷീനറികൾ ഉപയോഗപ്പെടുത്തി മോൾഡ് നിർമ്മാണവും, മെഷീനിംഗ് പ്രവർത്തികളും നടത്താവുന്നതാണ്.

സ്വന്തമായി വർക് ഷോപ്പുകൾ ഉള്ളവർക്കും ഇല്ലാത്തവർക്കും ഇവിടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ അവസരമുണ്ട്. വിവരങ്ങൾക്ക്: 9446536007/ 7907856226,  cfscchry@gmail.com, www.cfsc.org.in.

പി.എൻ.എക്‌സ്. 4851/2026

date