Skip to main content

മാത്തമാറ്റിക്സ് അസി. പ്രൊഫസർ ഒഴിവ് 

 

സർക്കാർ നിയന്ത്രണത്തിലുള്ള ആലപ്പുഴയിലെ കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ തസ്‌തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്. വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 27 രാവിലെ 9.30ന് കോളേജിൽ നേരിട്ട് എത്തണം. ഫോൺ: 0477 2267311, 9846597311, വെബ്സൈറ്റ്: WWW.cempunnapra.org.

date