Post Category
എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ്: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു (എസ്.ആര്.സി) കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജിന്റെ 2027 ജനുവരി സെഷനിലെ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കൗൺസലിങ്, ഫിറ്റ്നസ് ട്രെയിനിങ്, ടീച്ചർ ട്രെയിനിങ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ആയുർവേദം, ഹെൽത്ത് കെയർ, ഹോട്ടൽ മാനേജ്മെന്റ്, കലാ-കായിക മേഖലകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രോഗ്രാമുകളുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
2026 ഡിസംബർ 10 വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2325101, 8281114464. ഇ-മെയിൽ: keralasrc@gmail.com.
date
- Log in to post comments