Post Category
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 15 ലക്ഷമായി ഉയർത്തി
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷത്തിൽ നിന്നും 15 ലക്ഷം രൂപയായി വർധിപ്പിച്ച് ഉത്തരവായി.
2026-27-ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷത്തിൽ നിന്നും 20 ലക്ഷം രൂപയായി ഉയർത്തുന്നതിന്റെ ആദ്യഘട്ടമായാണ് തുക 15 ലക്ഷം രൂപയായി വർധിപ്പിച്ചത്.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന തുടർപദ്ധതിയാണിത്.
പി.എൻ.എക്സ്. 4863/2026
date
- Log in to post comments