Post Category
വാക്ക് ഇൻ ഇന്റർവ്യൂ
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സിവിടിഎസ് വിഭാഗത്തിൽ കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 23ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എംബിബിഎസ് ആൻഡ് എം എസ് അല്ലെങ്കിൽ എം.സി.എച്ച് (സിടിവിഎസ്) യോഗ്യതയും സജീവമായ ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 23ന് രാവിലെ പത്ത് മുതൽ 11 മണി വരെയാണ് രജിസ്ട്രേഷൻ.
ഫോൺ : 0484 2754416, 0484 2754456
date
- Log in to post comments