Post Category
ഇന്റർവ്യൂ
തൃപ്പൂണിത്തുറ ആർ എൽ വി ഗവൺമെന്റ് കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ 2026-27 അധ്യയന വർഷത്തേക്ക് അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ ജൂനിയർ ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 20ന് രാവിലെ 11:30 ന് കോളേജിൽ നടക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്നും പ്രസ്തുത വിഷയത്തിൽ ഒന്നാം ക്ലാസോ രണ്ടാം ക്ലാസോ ബിരുദാനന്തര ബിരുദവും, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഫോൺ : 0484 2779757
date
- Log in to post comments