Skip to main content

നഴ്സിംഗ് ഓഫീസർ നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ 30ന്

പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ഒരു നഴ്സിംഗ് ഓഫീസറെ നിയമിക്കുന്നതിനായി നവംബർ 30ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ് ടുവും ബി.എസ്.സി നഴ്സിംഗും അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (മൂന്നു വർഷത്തിൽ കുറയാത്ത കോഴ്സ്) യോഗ്യതയും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 20 മുതൽ 40 വയസ് വരെയാണ് പ്രായപരിധി.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും അസ്സലും പകർപ്പുകളും സഹിതം അന്നേ ദിവസം പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2276169

date