Post Category
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള ഫിറ്റർ ട്രേഡിൽ ജനറൽ വിഭാഗത്തിലും വെൽഡർ ട്രേഡിൽ എൽ.സി/എ.ഐ വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 23 രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ്/ഡിപ്ലോമ, ബിരുദം അല്ലെങ്കിൽ എൻഎസി യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയും ഐഡന്റിറ്റിയും തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുമായി അന്നേദിവസം രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470-2622391.
പി.എൻ.എക്സ്. 4880/2026
date
- Log in to post comments