Post Category
പി.ജി.ടി. ഹിന്ദി നിയമനം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ പി.ജി.ടി. ഹിന്ദി തസ്തികയിലേക്ക് കരാർ നിയമനത്തിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. എം.എ. ഹിന്ദി, ബി.എഡ്., സെറ്റ്/നെറ്റ് (അഭിലഷണീയം) ആണ് യോഗ്യത. ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും സഹിതം നവംബർ 25 രാവിലെ 10.30-ന് സ്‌കൂളിൽ എത്തണം. വിവരങ്ങൾക്ക്: 9288101580.
പി.എൻ.എക്‌സ്. 4884/2026
date
- Log in to post comments