Post Category
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ ഇക്കണോമിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നവംബർ 23 രാവിലെ 10ന് കോളജിൽ നടത്തും. നിലവിലുള്ള യു.ജി.സി റെഗുലേഷൻ പ്രകാരം അസി. പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിലോ അല്ലെങ്കിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ മാത്രം യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ പകർപ്പ്, രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471 2333495.
പി.എൻ.എക്സ്. 4886/2026
date
- Log in to post comments