സ്മാർട്ട് അങ്കണവാടി പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു
2026-27 വർഷത്തെ സ്മാർട്ട് അങ്കണവാടി പദ്ധതിയുടെ ഭാഗമായി വാഴക്കുളം (അഡീഷണൽ) ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 11 അങ്കണവാടികൾ നവീകരിച്ച് സ്മാർട്ട് അങ്കണവാടികളാക്കുന്നു. കീഴ്മാട്, എടത്തല, ചൂർണിക്കര ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇൻ്റീരിയർ ജോലികളും കുട്ടികൾക്ക് അനുയോജ്യമായ യൂട്ടിലിറ്റി സാധനങ്ങൾ, കളിയുപകരണങ്ങൾ , പഠനോപകരണങ്ങൾ, കസേരകൾ, മേശകൾ, ഫ്ലോർ മാറ്റുകൾ, കർട്ടനുകൾ, ബുക്ക് ഷെൽഫുകൾ, മ്യൂസിക് സിസ്റ്റം, എൽ.ഇ.ഡി ടി.വി തുടങ്ങിയവയും ലഭ്യമാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോൺ ടോക്സിക് വസ്തുക്കളിൽ നിർമിച്ചതും സർക്കാർ അംഗീകൃത നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുക.
പദ്ധതി നടപ്പിലാക്കുന്നതിനായി അങ്കണവാടികളിൽ ഇൻ്റീരിയർ പ്രവൃത്തികൾ ചെയ്ത് മുൻപരിചയമുള്ളതും സർക്കാർ അനുമതിയും അംഗീകാരവുമുള്ള ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
സാധനങ്ങളുടെ വിശദമായ സ്പെസിഫിക്കേഷൻ, ജി.എസ്.ടി, സെറ്റിങ് ചാർജ് എന്നിവ ഉൾപ്പെടുത്തിയ വിവരങ്ങളും അനുബന്ധ രേഖകളും സഹിതമുള്ള താൽപര്യപത്രം മുദ്രവച്ച കവറിൽ ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിനകം വാഴക്കുളം (അഡീഷണൽ) ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. വിലാസം: ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ശിവ ടെമ്പിൾ റോഡ്, ആലുവ, 683108.
- Log in to post comments