Skip to main content

ദേശീയ സിവിൽ സർവീസ് ഫുട്ബോൾ: കേരളത്തിന് രണ്ടാം ജയം

ഗോവയിൽ നടക്കുന്ന ദേശീയ സിവിൽ സർവീസ് ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ ജയം. ഛത്തീസ്ഗഢിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റിൽ കേരളം രണ്ടാം വിജയം സ്വന്തമാക്കി.

പഞ്ചിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിനായി ക്യാപ്റ്റൻ സണ്ണിയും ജെനിവും താഹിർ സമാനും  രണ്ട് വീതം ഗോളുകൾ നേടി.  അനുരാഗ് ഒരു ഗോളും നേടി കേരളത്തിന്റെ വിജയം ഉറപ്പിച്ചു. ആദ്യപകുതിയിൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ കേരളം എതിരാളികൾക്ക് കാര്യമായ അവസരം നൽകാതെയാണ് വിജയം സ്വന്തമാക്കിയത്.
 
ആദ്യ മത്സരത്തിൽ  ആർ. എസ്. ബി. ഷിലോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളം തോൽപ്പിച്ചത്.മലപ്പുറം താരങ്ങളും ഉൾപ്പെട്ട കേരള ടീം ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.ഈ മാസം 21ന് വൈകിട്ട് 4.30ന് നടക്കുന്ന  മത്സരത്തിൽ   ആർ. എസ്. ബി. ചെന്നൈയെ കേരളം നേരിടും. 

 

date