Skip to main content

പീലിങ് യൂണിറ്റ് സ്ഥാപിക്കാന്‍ ധനസഹായം

ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ബദല്‍ ജീവനോപാധി പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് 10 അംഗങ്ങള്‍ വീതമുള്ള മാതൃക പീലിങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 10,00,000 രൂപ വരെയാണ് ധനസഹായം നല്‍കുക. ഒരംഗത്തിന് പരമാവധി 1,00,000 രൂപ ഗ്രാന്റായി നല്‍കും.   പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍   ഉള്‍പ്പെട്ട സ്ത്രീകളായിരിക്കണം. പ്രായപരിധി 18 മുതല്‍ 50 വയസ്. പ്രകൃതി ദുരന്തം, മഹാമാരി എന്നിവ മൂലം നേരിട്ട് ദുരിതം അനുഭവിച്ച അപേക്ഷകര്‍, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ വനിതകള്‍, പീലിംഗ് ജോലിയില്‍ മുന്‍പരിചയമുള്ള മത്സ്യത്തൊഴിലാളി വനിതകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോം  ജില്ലയിലെ മത്സ്യഭവനുകള്‍,  തേവള്ളി സാഫ് നോഡല്‍ ഓഫീസ്, www.safkerala.org  എന്നിവിടങ്ങളില്‍ ലഭിക്കും.  അവസാന തീയതി നവംബര്‍ 30. ഫോണ്‍: 9847241711, 8547783211.
 

 

date