Post Category
പുനർ ലേലം
മണ്ണാർക്കാട് താലൂക്ക് അലനല്ലൂർ 2 വില്ലേജ് പള്ളത്ത് വി രാധാകൃഷ്ണൻ മകൻ കൃഷ്ണന്റെ കാര്യാലയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത 100 മില്ലിഗ്രാം തൂക്കം വരുന്ന സ്വർണപതകം സർക്കാർ നിർദ്ദേശിച്ച പ്രകാരം പുനർ ലേലം ചെയ്യുന്നു. താല്പര്യമുള്ളവർ മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ നവംബർ 24ന് രാവിലെ 11ന് നടക്കുന്ന പുനർ ലേലത്തിൽ പങ്കെടുക്കണം. ലേലത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്/ തിരിച്ചറിയൽ രേഖ നൽകണം. താൽപര്യമുള്ളവർക്ക് ലേല വസ്തു പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ഓഫീസിൽ നേരിട്ട് വന്ന് പരിശോധിക്കാമെന്ന് മണ്ണാർക്കാട് തഹസിൽദാർ അറിയിച്ചു.
ഫോൺ: 04924222397
date
- Log in to post comments