Skip to main content

ഭരണഘടനാദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം 21 ന്

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭരണഘടനാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 21 രാവിലെ 10.30ന് തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എയും ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ജ്യോതികുമാർ ചാമക്കാല അധ്യക്ഷത വഹിക്കും. ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. ‘ഭരണഘടനാ ധാർമികതയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും’ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.

പി.എൻ.എക്‌സ്. 4901/2026

date