Skip to main content

അഭിമുഖം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ കീഴ്‌മാട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നതിനായി പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മേട്രൻ കം റസിഡൻ്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ബിരുദവും ബി എഡുമാണ് യോഗ്യത. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ ,ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഡിസംബർ 4 രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഹാജാരാകേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത പക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ : 0484 2422256

date