Skip to main content

റേഡിയോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഇന്റർവെൻഷണൽ റേഡിയോളജിയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ഡി/ഡി.എൻ.ബി (റേഡിയോ ഡയഗ്നോസിസ്) ബിരുദമോ ഡി.എം.ആർ.ഡി. ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. 2027 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായപരിധി 40 വയസ്സ്. നിയമനുസൃത വയസ്സിളവ് ലഭിക്കും.

1,000 രൂപ അപേക്ഷാഫീസ് അടച്ച രസീതും അനുബന്ധ രേഖകളും സഹിതം അപേക്ഷകൾ ഡിസംബർ 11 ന് വൈകിട്ട് അഞ്ചിനകം പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്–673008 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് 'അപ്ലിക്കേഷൻ ഫോർ പി.ഡി.സി.സി.' എന്ന് രേഖപ്പെടുത്തണം. പ്രവേശന പരീക്ഷയും കൂടിക്കാഴ്ചയും ഡിസംബർ 14 ന് രാവിലെ 10 ന് നടക്കും.ഇമെയിൽ: dr.rahul.ir@gmail.com
ഫോൺ: 9496349848, 9497752340.

date