Skip to main content

നഴ്‌സിങ് കോഴ്സ്: സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു

  2026-27 വർഷത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും  കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് നവംബർ 25 രാവിലെ 10ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്താനിരുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 4952/2026

date