Skip to main content

അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് ഹിന്ദി അതിഥി അധ്യാപക താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നവംബർ 30 രാവിലെ 10ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. യു.ജി.സി യോഗ്യതയുള്ളവരും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം.

പി.എൻ.എക്‌സ്. 4972/2026

date