Skip to main content

കേരളത്തിലെ കീഴാള ആധുനികത: കെ സി എച്ച് ആര്‍ വെബിനാര്‍ ഇന്ന്( 26)

കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസുമായി സഹകരിച്ചുകൊണ്ട് 'കേരളത്തിലെ കീഴാള ആധുനികത: ജാതിയും അന്തസ്സും സാമൂഹികബന്ധങ്ങളുടെ പുനര്‍നിര്‍മ്മിതിയും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് (26) വൈകിട്ട് മൂന്നിന് നടക്കും. കേരള സര്‍വകലാശാല സോഷ്യോളജി വിഭാഗം മുന്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ആന്റണി  പാലയ്ക്കല്‍ പ്രഭാഷണം നടത്തും. കെ.സി.എച്ച്.ആര്‍. ചെയര്‍പേഴ്‌സണ്‍ പ്രൊഫ. വിനോദ് കുമാര്‍ കല്ലോലിക്കല്‍ അധ്യക്ഷത വഹിക്കും. കെ.സി.എച്ച്.ആര്‍. ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്,  അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഫാഷിയ പി.എസ്,  ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് സോഷ്യോളജി വിഭാഗം മേധാവി ഡോ. നിഷ ജോളി നെല്‍സണ്‍ എന്നിവര്‍ പങ്കെടുക്കും. https:-zoom.us/j/99089597388  എന്ന സൂം ലിങ്കിലൂടെ വെബിനാറില്‍ പങ്കെടുക്കാം. വെബിനാര്‍ ഐഡി: 990 8959 7388.
 
 

date