Post Category
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ഭരണഘടനാ ദിനം ആഘോഷിച്ചു
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ഭരണഘടനാ ദിനം അഡ്വ. കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭരണഘടനയുടെ ആമുഖം സമ്മേളനത്തിൽ വായിക്കുകയും പങ്കെടുത്തവർ ഏറ്റുചൊല്ലുകയും ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സീനിയർ അഭിഭാഷകൻ അഡ്വ. തങ്കച്ചൻ വെമ്പളിയത്ത്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി റാഫേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. അയ്യപ്പൻ, ലൗലി ബേബി സെബാസ്റ്റ്യൻ, സീന ദേവസിക്കുട്ടി, ബി.ഡി.ഒ കെ.ജഅമൽദാസ് , പട്ടികജാതി വികസന ഓഫീസർ അഞ്ജു കൃഷ്ണൻ, പ്ലാനിംഗ് ഓഫീസർ ഇ.ജെ. ജിനു, എക്സ്റ്റൻഷൻ ഓഫീസർ പി.എം. ജിക്സൺ എന്നിവർ പരുപാടിയിൽ പങ്കെടുത്തു.
date
- Log in to post comments