Post Category
അപേക്ഷ ക്ഷണിച്ചു
കോലഞ്ചേരി എം ഒ എസ് സി മെഡിക്കൽ കോളേജിൽ പി എം കെ വി വൈ 4.0 പദ്ധതിയുടെ ഭാഗമായി സൗജന്യ കെയർഗിവിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വയോജന പരിചരണത്തിനായി ജെറിയാട്രിക് കെയർ അസിസ്റ്റന്റ് ഹോസ്പിറ്റൽ ആന്റ് ഹോസ്പിസ് കെയർ (പ്രായപരിധി 18–45), പാലിയേറ്റീവ് കെയർ അസിസ്റ്റന്റ് (പ്രായപരിധി 18–45), ജെറിയാട്രിക് കെയർഗിവർ ഇൻസ്റ്റിറ്റ്യൂഷണൽ ആന്റ് ഹോംകെയർ (പ്രായപരിധി 20–45) എന്നീ കോഴ്സുകളാണുള്ളത്. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ നാല് വരെ 8606867157, 9656131376, 9544086310, 0484 2885665, 9656068134, 8606330954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
date
- Log in to post comments