Skip to main content

ദേശീയ ജെൻഡർ ക്യാമ്പയിൻ നയി ചേതന 5.0: മുളന്തുരുത്തി ബ്ലോക്കിൽ വിളംബരജാഥ സംഘടിപ്പിച്ചു

ദേശീയ ജെൻഡർ ക്യാമ്പയിൻ നയിചേതന 5.0-ന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്കിലെ എട്ട് കുടുംബശ്രീ സി.ഡി.എസ്സുകളുടെ സംയുക്താഭിമുഖ്യത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു.വിളംബരജാഥ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം, സുരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നയി ചേതനയുടെ ആശയങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ പൊതുബോധം വളർത്തുക, ലിംഗസമത്വവും സ്ത്രീസുരക്ഷയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.മുളന്തുരുത്തി മാർക്കറ്റിന് സമീപം മുതൽ മുളന്തുരുത്തി പള്ളിത്താഴം ബസ്റ്റാൻഡ് വരെ ആയിരുന്നു വിഉംബര ജാഥ 

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്നേഹിത സർവീസ് പ്രൊവൈഡർ അമ്പിളിദാസ് പദ്ധതി വിശദീകരണം നടത്തി.മുളന്തുരുത്തി ബ്ലോക്കിലെ സിഡിഎസ് ചെയർപേഴ്സൺമാരായ എൻ. ടി കുഞ്ഞുമോൾ സരിത മനോജ്‌ , സിന്ധു സന്തോഷ്, സ്മിത രാജേഷ്, സുന്ദരി ഷാജി എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നടത്തി. കമ്മ്യൂണിറ്റി കോ ഓഡിനേറ്റർ  പ്രിൻസിയ ജോളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കമ്മ്യൂണിറ്റി കോ ഓഡിനേറ്റർ മാരായ രജിത പ്രവീൺ,ലക്ഷ്മി , മഞ്ജു സി രഘുവരൻ, ലിസി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി..വിവിധ സി.ഡി.എസ് ഭാരവാഹികൾ, അക്കൗണ്ടന്റ് മാർ, ആർ പി മാർ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date