Skip to main content

കുടുംബശ്രീ ദേശീയ സരസ് മേള 2026

  പോസ്റ്റര്‍ പ്രകാശനം ചെയ്തു 

കുടുംബശ്രീ ദേശീയ സരസ് മേള 2026ന്‍റെ സന്ദേശം എല്ലായിടത്തും എത്തിക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ പ്രചാരണ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.വിഘ്നേശ്വരിക്ക് നല്‍കി പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ബി. സേതുരാജ്, പ്രോഗ്രാം ഓഫീസര്‍ ലിഷാ മോഹന്‍ എം, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കുഞ്ഞിമുഹമ്മദ് കെ.ടി, അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാരായ മുഹമ്മദ് യൂനസ് ടി.കെ, അജ്മല്‍ ജെ എന്നിവര്‍ പങ്കെടുത്തു.

ഡിസംബര്‍ 22 മുതല്‍ 31 വരെ മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സരസ് മേള  സംഘടിപ്പിക്കുന്നത്. ജില്ലാ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് എം.എല്‍.എ അടക്കമുളള ജനപ്രതിനിധികള്‍ ഔദ്യോഗിക പോസ്റ്റര്‍ പ്രചാരണത്തിന് തുടക്കം കുറിക്കും. നവംബര്‍ 29-ന് സരസ് ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് 3.17 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 48 ലക്ഷത്തിലേറെ അംഗങ്ങള്‍ വാട്ട്സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചാരണ പോസ്റ്റര്‍ സ്റ്റാറ്റസായി പങ്കു വച്ച് സരസ് ദിനാഘോഷത്തിന്‍റെ ഭാഗമാകും.  ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ഓണ്‍ലൈന്‍ പ്രചാരണ ക്യാമ്പയിനും ആരംഭിക്കും.

 

date