Skip to main content

കുടുംബശ്രീ കഫെയ്ക്ക് തറക്കല്ലിട്ടു

 

ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ കുടുംബശ്രീ കഫേയ്ക്ക് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് തറക്കല്ലിട്ടു. കൊടുമണ്‍ ആങ്ങമൂഴി കൊച്ചുപമ്പ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരികേന്ദ്രം. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, എ.ഡി.എം.സി. വി.എസ്.സീമ,  വാര്‍ഡ് മെമ്പര്‍മാരായ ബീനമോഹന്‍, ശ്രീന ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. 

(പിഎന്‍പി 708/10)

date